വിമാനാവശിഷ്ടങ്ങൾ ചിതറിവീണത് അരകിലോമീറ്റർ ചുറ്റളവിൽ

Posted on: March 19, 2016

FlyDubai-Plane-Crash-searchമോസ്‌കോ : ഇന്നു പുലർച്ചയുണ്ടായ ഫ്‌ളൈദുബായ് വിമാനദുരന്തത്തിൽ വിമാനാവശിഷ്ടങ്ങൾ ചിതറിവീണത് അരകിലോമീറ്റർ ചുറ്റളവിൽ. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തെരച്ചിൽ തുടരുകയാണ്.

എമർജൻസി റെസ്‌പോൺസ് ടീമിലെ 114 അംഗങ്ങളുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. യാത്രക്കാരെ തിരിച്ചറിയാൻ കഴിയാത്തവിധമായതിനാൽ ഡിഎൻഎ പരിശോധനകൾ വേണ്ടിവരും.