ഫ്‌ളൈദുബായ് ദുരന്തം : മരണമടഞ്ഞവരിൽ രണ്ട് ഇന്ത്യക്കാർ

Posted on: March 19, 2016

FlyDubai--Plane-crash-site-

ദുബായ് : റോസ്‌തോവ് ഓൺ ഡോണിലുണ്ടായ ഫ്‌ളൈദുബായ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാർ ഉള്ളതായി വിമാനക്കമ്പനി സ്ഥിരീകരിച്ചു. കതിർവേൽ അയ്യപ്പൻ, ശ്യം മോഹൻ എന്നീ പേരുകളാണ് റഷ്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ട യാത്രക്കാരുടെ ലിസ്റ്റിലുള്ളത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വിമാനജോലിക്കാരിൽ ഏറെയും യുഎഇ പൗരൻമാരാണ്.

യാത്രക്കാരിൽ 44 റഷ്യക്കാരും 8 ഉക്രൈൻ പൗരൻമാരും ഒരു ഉസ്‌ബെക്കിസ്ഥാനിയുമാണുള്ളത്. യാത്രക്കാരിൽ 33 സ്ത്രീകളും 18 പുരുഷൻമാരും നാല് കുട്ടികളും ഉൾപ്പെടുന്നു. ഫ്‌ളൈദുബായിയുടെ എമർജൻസി റെസ്‌പോൺസ് ടീം പ്രത്യേക വിമാനത്തിൽ റോസ്‌തോവ് ഓൺ ഡോണിലേക്ക് പുറപ്പെട്ടിട്ടുണ്ട്.