ഫ്‌ളൈദുബായ് ദുരന്തം : ഫാമിലി റിസപ്ഷൻ സെന്റർ തുറന്നു

Posted on: March 19, 2016
ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത്

ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത്

ദുബായ് : ഫ്‌ളൈദുബായ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ ദുബായിലും (+971 (0) 42934100 യുഎഇ) ലണ്ടനിലും (+44 203 450 8853 യുകെ) ഫാമിലി റിസപ്ഷൻ സെന്ററുകൾ തുറന്നു.

ദുരന്തവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് ഫ്‌ളൈദുബായ് സിഇഒ ഘയ്ത് അൽ ഘയ്ത് പറഞ്ഞു. യാത്രക്കാരും വിമാനജോലിക്കാരും ഉൾപ്പടെ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകും. അപകട കാരണം കണ്ടെത്താൻ റഷ്യൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദേഹം പറഞ്ഞു.