അമർ അബ്രോൾ എയർഏഷ്യ ഇന്ത്യ സിഇഒ

Posted on: March 17, 2016

Amar-Abrol-AirAsia-Big

ന്യൂഡൽഹി : എയർഏഷ്യ ഇന്ത്യ സിഇഒയായി അമർ അബ്രോളിനെ നിയമിച്ചു. അടുത്ത മാസം ചുമതലയേൽക്കും. ഇപ്പോൾ എയർഏഷ്യ ഗ്രൂപ്പ് കമ്പനിയായ ട്യൂൺ മണി സിഇഒ ആണ്. നേരത്തെ അമേരിക്കൻ എക്‌സ്പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്.

അങ്കൂർ ഖന്നയെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്. ദുബായിൽ എയർഫ്രാൻസ്‌കെഎൽഎം റീജണൽ ഫിനാൻസ് ഹെഡായിരുന്നു. മിട്ടു ചന്ദാലിയയുടെ നേതൃത്വത്തിൽ 2013 ജൂൺ ഒന്നു മുതലാണ് എയർഏഷ്യ പ്രവർത്തനമാരംഭിച്ചത്.