വീഡിയോകോണിന്റെ സ്‌പെക്ട്രം ഭാരതി എയർടെൽ വാങ്ങി

Posted on: March 17, 2016

Airtel-Logo-big

ന്യൂഡൽഹി : വീഡിയോകോൺ ടെലികമ്യൂണിക്കേഷൻസിന്റെ ആറു സർക്കിളുകളിലെ 1800 മെഗാഹെർട്‌സ് സ്‌പെക്ട്രം ഭാരതി എയർടെൽ വാങ്ങി. ബീഹാർ, ഹരിയാന, മധ്യപ്രദേശ്, യുപി (ഈസ്റ്റ്), യുപി (വെസ്റ്റ്) ഗുജറാത്ത് സർക്കിളുകളിലെ സ്‌പെക്ട്രം 4428 കോടി രൂപയ്ക്കാണ് വാങ്ങിയത്.

എയർടെൽ വാങ്ങിയത്. സ്‌പെക്ട്രം 2032 വരെ ഉപയോഗിക്കാൻ ലൈസൻസുണ്ട്. സെപ്ക്ട്രം വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ഐഡിയ പിൻമാറിയതിനു തൊട്ടുപിന്നാലെയാണ് എയർടെല്ലുമായി ധാരണയിലെത്തിയത്.