ഓഹരിവിപണികളിൽ നേട്ടം

Posted on: March 17, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താത്തത് വിപണിയുടെ തിരിച്ചുവരവിന് ഇടയാക്കി. അടുത്ത വായ്പാ നയത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

ബിഎസ്ഇ സെൻസെക്‌സ് 214.46 പോയിന്റ് ഉയർന്ന് 24,896 പോയിന്റിലും നിഫ്റ്റി 68.10 പോയിന്റ് ഉയർന്ന് 7,566 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 625.58 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |