14
Tuesday
May 2024
May 2024
അനുമതി ലഭിച്ചാൽ കൂടുതൽ എ-380 സർവീസ് തുടങ്ങുമെന്ന് എമിറേറ്റ്സ്
Posted on: March 16, 2016
ഹൈദരാബാദ് : ലാൻഡിംഗ് അനുമതി ലഭിച്ചാൽ ഇന്ത്യയിലെ കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് എ-380 സർവീസ് ആരംഭിക്കുമെന്ന് എമിറേറ്റ്സ്. ഇപ്പോൾ മുംബൈയിലേക്ക് മാത്രമാണ് എ-380 സർവീസിന് അനുമതി ലഭിച്ചിട്ടുള്ളതെന്ന് എമിറേറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് (കമേർഷ്യൽ ഓപറേഷൻസ് വെസ്റ്റ് ഏഷ്യ ആൻഡ് ഇന്ത്യൻ ഓഷ്യൻ) അഹമ്മദ് ഹാഷിം ഖൂരി പറഞ്ഞു.
ഇന്ത്യയിലെ 10 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 185 ഫ്ളൈറ്റുകളാണ് ഇപ്പോൾ എമിറേറ്റ്സ് നടത്തിവരുന്നത്. ഇന്ത്യയിൽ നിന്നുള്ള ഫ്ളൈറ്റുകൾ ശരാശരി 80 ശതമാനം പാസഞ്ചർ ലോഡ്ഫാക്ടർ നിലനിർത്തുന്നുണ്ട്. 25 ലക്ഷം ഇന്ത്യക്കാരാണ് ദുബായിലുള്ളത്. പുതിയ സർവീസുകൾ സംബന്ധിച്ച് ഇന്ത്യ ഗവൺമെന്റുമായി കൂടിയാലോചനകൾ നടത്തിവരികയാണെന്നും അദേഹം പറഞ്ഞു.
TAGS: Emirates | Emirates Airbus A-380 | Emirates India Destinations |
News in this Section