മദർ തെരേസയെ സെപ്റ്റംബർ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും

Posted on: March 15, 2016

Mother-Teresa-Big

കോൽക്കത്ത : അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന മദർ തെരേസയെ കത്തോലിക്ക സഭ സെപ്റ്റംബർ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസീസ് മാർപാപ്പ മദറിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തും.

കോൽക്കത്ത ആസ്ഥാനമായുള്ള മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ സ്ഥാപകയായ മദർ തെരേസ 87 വയസിൽ 1997 സെപ്റ്റംബർ 5 ആണ് അന്തരിച്ചത്. 2003 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1979 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം മദറിനു ലഭിച്ചു.