മദർ തെരേസ ഇനി വിശുദ്ധ

Posted on: September 4, 2016

Mother-Teresa-Big

റോം : മദർ തെരേസയെ കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് വിശുദ്ധ പദവിയിൽ ഉയർത്തിയത്. ഇന്ത്യൻ സമയം രണ്ടു മണിയോടെ ആരംഭിച്ച ദിവ്യബലിക്കിടെയാണ് വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾ ആരംഭിച്ചത്. കോൺഗ്രിഗേഷൻ പ്രീഫെക്ട് കർദിനാൽ ആഞ്ചലോ അമാത്തോ മദറിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തണമെന്ന് അഭ്യർത്ഥിച്ചു.

മദർ തെരേസയുടെ 19 ാം ചരമവാർഷികദിനത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപനം. ലോകമെമ്പാടു നിന്നും മലയാളികൾ ഉൾപ്പടെ ലക്ഷക്കണക്കിനാളുകളാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിട്ടുള്ളത്.

കേന്ദ്രമന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രതിനിധി സംഘം ചടങ്ങുകളിൽ പങ്കെടുത്തു. മന്ത്രിമാരായ തോമസ് ഐസക്ക്, മാത്യു ടി. തോമസ്, എംപിമാരായ കെ.വി. തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ഫാ. മസ്‌ക്കരാനസ്, ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം തുടങ്ങിയ 12 പേർ ഇന്ത്യൻ സംഘത്തിലുണ്ട്. പശ്ചമിബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, കോൽക്കത്ത ആർച്ച്ബിഷപ്പ് ഡോ. തോമസ് ഡിസൂസ തുടങ്ങി നിരവധി ബിഷപ്പുമാരും മറ്റു പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

TAGS: Mother Teresa |