സിസ്റ്റർ നിർമല അന്തരിച്ചു

Posted on: June 23, 2015

Sr.-Nirmal-with-Mother-Bigകോൽക്കത്ത : മദർ തെരേസയുടെ പിൻഗാമിയും മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലുമായിരുന്ന സിസ്റ്റർ നിർമല (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാളെ രാവിലെ മുതൽ കാളിഘട്ടിലെ മദർ ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ നടക്കും.

Sr.-Nirmala-MC-big

മദറിനു ശേഷം 1997 മുതൽ 2009 വരെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അധ്യക്ഷയായി പ്രവർത്തിച്ചു. 1934 ൽ റാഞ്ചിയിലെ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച നിർമല, മദറിന്റെ സാമൂഹ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടയായി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിൽ ചേരുകയായിരുന്നു. പൊളിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ സിസ്റ്റർ നിർമല മദറിന്റെ പാത പിന്തുടർന്ന് കുറെക്കാലം പനാമയിലും പ്രവർത്തിച്ചു.

സിസ്റ്റർ നിർമല 75 ാം വയസിൽ സ്ഥാനമൊഴിഞ്ഞു. 2009 ൽ പദ്മവിഭൂഷൺ ബഹുമതി നൽകി രാഷ്ട്രം അവരെ ആദരിച്ചു. സിസ്റ്റർ നിർമലയുടെ നിര്യാണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.