മല്യയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

Posted on: March 11, 2016

Vijay-Mallya-in-suit-big

മുംബൈ : ഐഡിബിഐ കേസിൽ മാർച്ച് 18 ന് മുമ്പ് ഹാജരാകാൻ വിജയ് മല്യയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കിംഗ്ഫിഷർ എയർലൈൻസിനായി ഐഡിബിഐ ബാങ്കിൽ നിന്നു വായ്പ എടുത്ത 900 കോടി രൂപ മല്യ ഇതേവരെ തിരിച്ചടച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് കിംഗ്ഫിഷർ എയർലൈൻസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ എ. രഘുനാഥനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഐഡിബിഐ ബാങ്ക് മുൻ സിഎംഡി യോഗേഷ് അഗർവാൾ ഉൾപ്പടെ ഉന്നതരായ ആറ് ഉദ്യോഗസ്ഥർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.