ഓഹരിവിപണിയിൽ നേട്ടം

Posted on: March 11, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 165.57 പോയിന്റ് ഉയർന്ന് 24,788 പോയിന്റിലും നിഫ്റ്റി 46.40 പോയിന്റ് ഉയർന്ന് 7,532 പോയിന്റിലുമാണ് രാവിലെ 11.09 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഇന്റർഗ്ലോബ് ഏവിയേഷൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1063.11 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |