ഇന്ത്യ മോഡേൺ സ്‌റ്റോറുമായി ആമസോൺ

Posted on: March 10, 2016

Amazon-India-Big

കൊച്ചി : പാരമ്പര്യത്തിന്റെ ഉൾക്കരുത്തും, ആധുനികതയും സമന്വയിക്കുന്ന ഡിസൈൻ ശേഖരവുമായി ആമസോണിൽ ഇന്ത്യ മോഡേൺ സ്‌റ്റോർ. പ്രശസ്ത ഡിസൈനറും ആമസോൺ ഫാഷന്റെ ക്രിയേറ്റീവ് ഹെഡുമായ നരേന്ദ്ര കുമാർ നേതൃത്വം നൽകിയ ഇന്ത്യ മോഡേൺ സ്റ്റോറിൽ റിതുകുമാർ, കവിത ഭാർതിയ, അഞ്ജു മോഡി, നിഖിൽ തമ്പി തുടങ്ങി നിരവധി ഡിസൈനർമാരും പ്രശസ്ത ബ്രാൻഡുകളും അണിനിരക്കുന്നു.

വസ്ത്രങ്ങൾ, ചെരിപ്പുകൾ, ആഭരണങ്ങൾ, ബാഗുകൾ, വാച്ചുകൾ, സൺഗ്ലാസുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നായി 2000 ത്തിലധികം ഉത്പന്നങ്ങൾ സ്റ്റോറിൽ സജ്ജമാക്കിയിട്ടുണ്ട്. സാധാരണ സൗന്ദര്യ മത്സര റാംപുകളിൽ മാത്രം കാണുന്ന ആധുനിക ഡിസൈനുകൾ ഓൺലൈൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഇന്ത്യ മോഡേൺ സ്‌റ്റോർ.