കിംഗ്ഫിഷർ ജീവനക്കാർക്കു നൽകാനുള്ളത് 300 കോടി

Posted on: March 10, 2016

Kingfisher-Airlines-Big

ബംഗലുരു : കിംഗ്ഫിഷർ എയർലൈൻസ് 2012 മുതൽ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളകുടിശിക 300 കോടിയിലേറെ രൂപ. 3000 ത്തോളം ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. ഇവരിൽ 2000 ൽപ്പരം ആളുകൾ പലതവണയായി കമ്പനി വിട്ടുപോയി. 900 പേർ ഇപ്പോഴും കമ്പനി റെക്കോർഡിൽ അവശേഷിക്കുന്നുണ്ട്.

കിംഗ്ഫിഷർ എയർലൈൻസ് വിട്ടുപോയ കാബിൻ ക്രൂ, എൻജിയർമാർ, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങി വലിയൊരു വിഭാഗം ഇപ്പോഴും തൊഴിൽ രഹിതരാണ്. വിജയ് മല്യ രാജ്യം വിട്ടതോടെ കുടിശിക ലഭിക്കുമെന്ന ജീവനക്കാരുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു.