ലുലുമാളിനു ജിസിസി റീട്ടെയ്ൽ ആൻഡ് ഷോപ്പിംഗ് സെന്റർ അവാർഡ്

Posted on: March 6, 2016
മോസ്റ്റ് അഡ്മയേഡ് ഷോപ്പിംഗ് സെന്റർ ഓഫ് ദ ഇയർ (സൗത്ത്)-2016 അവാർഡും മോസ്റ്റ് ഇൻഫ്‌ളുവെൻഷ്യൽ ഷോപ്പിംഗ് സെന്റർ പ്രൊഫഷണൽസിനുള്ള അവാർഡും മുംബൈയിൽ നടന്ന ചടങ്ങിൽ ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് ഏറ്റുവാങ്ങുന്നു.

മോസ്റ്റ് അഡ്മയേഡ് ഷോപ്പിംഗ് സെന്റർ ഓഫ് ദ ഇയർ (സൗത്ത്)-2016 അവാർഡും മോസ്റ്റ് ഇൻഫ്‌ളുവെൻഷ്യൽ ഷോപ്പിംഗ് സെന്റർ പ്രൊഫഷണൽസിനുള്ള അവാർഡും മുംബൈയിൽ നടന്ന ചടങ്ങിൽ ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് ഏറ്റുവാങ്ങുന്നു.

മുംബൈ : ലുലുമാളിന് ഏഷ്യ-ആഫ്രിക്ക ജിസിസി റീട്ടെയ്ൽ ആൻഡ് ഷോപ്പിംഗ് സെന്റർ കോൺഗ്രസിൽ മോസ്റ്റ് അഡ്മയേഡ് ഷോപ്പിംഗ് സെന്റർ ഓഫ് ദ ഇയർ അവാർഡും മോസ്റ്റ് ഇൻഫ്‌ളുവെൻഷ്യൽ ഷോപ്പിംഗ് സെന്റർ പ്രൊഫഷണൽസിനുള്ള അവാർഡും കരസ്ഥമാക്കി. ഷോപ്പിംഗ് സെന്റർ പ്രൊഫഷണൽസിനുള്ള അവാർഡിന് ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. മോസ്റ്റ് അഡ്മയേഡ് ഷോപ്പിംഗ് സെന്റർ ഓഫ് ദ ഇയർ (സൗത്ത്) 2016 അവാർഡും മുംബൈ താജ് ലാൻഡ്‌സ് എൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ലുലുമാൾ ബിസിനസ്‌ഹെഡ് ഷിബു ഫിലിപ്‌സ് ഏറ്റുവാങ്ങി.

ലോകോത്തര റീട്ടെയ്ൽ ശൈലികൾ പ്രോത്സാഹിപ്പിക്കുന്നതിന് ഏഷ്യയിലുള്ളഏറ്റവും പ്രധാനപ്പെട്ട ആഗോളവേദിയാണ്ഏഷ്യ ആഫ്രിക്ക ജിസിസി റീട്ടെയ്ൽ ആൻഡ് ഷോപ്പിംഗ്‌സെന്റർ കോൺഗ്രസ് ആൻഡ് അവാർഡ്‌സ്. റീട്ടെയ്ൽ മികവിനുള്ള ഏഷ്യഷോപ്പിംഗ് സെന്റർ ആൻഡ് മാൾ അവാർഡ്‌സിനു രാജ്യമെങ്ങും നിന്നുള്ള ഏറ്റവും ഉയർന്ന റീട്ടെയ്ൽ ബ്രാൻഡുകളിലും മാൾ സംരംഭകരിലും നിന്നുള്ള അപേക്ഷകളുണ്ടായിരുന്നു. ഇതിൽ നിന്നാണ് ലുലുമാൾ തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച രൂപകൽപന, മികച്ച മാൾ, ഓൺലൈൻ മാർക്കറ്റിംഗ്, കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങൾ എന്നിവയ്ക്കും മറ്റനേകം മികവുകൾക്കുമുള്ള നിരവധി അവാർഡുകൾ ലുലുമാളിനു നേരത്തെ ലഭിച്ചിട്ടുണ്ട്.