ഓഹരിവിപണികൾ റെക്കോർഡ് നേട്ടത്തിൽ

Posted on: August 19, 2014

BSE

തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യൻ ഓഹരിവിപണികളിൽ കുതിപ്പ് തുടരുന്നു. നിഫ്റ്റി 35.75 പോയിന്റ് നേട്ടത്തോടെ 7910 ലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 97.11 പോയിന്റ് നേട്ടത്തോടെ 26,488.07 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. ടാറ്റാ മോട്ടോഴ്‌സ്, എൽ ആൻഡ് ടി, സെസ സ്‌റ്റെർലൈറ്റ്, ഭാരതി എയർടെൽ നേട്ടം കൊയ്തു.