പൊതു ബജറ്റ് 11 ന്

Posted on: February 29, 2016

Pre-Budget-Bigന്യൂഡൽഹി : അടുത്ത ധനകാര്യവർഷത്തേക്കുള്ള പൊതുബജറ്റ് ഇന്ന് രാവിലെ 11 ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിക്കും. ബജറ്റിന് അംഗീകാരം നൽകാൻ ഇപ്പോൾ കേന്ദ്രമന്ത്രിസഭാ യോഗം ചേരുകയാണ്. അരുൺ ജയ്റ്റ്‌ലി ബജറ്റ് വിശദാംശങ്ങൾ മന്ത്രിസഭാംഗങ്ങളെ ധരിപ്പിക്കും.

നികുതി കൂട്ടുമെന്ന സൂചനകൾ ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ സൂചിപ്പിച്ചു. എഐഎംഎസ്, ആർസിസിയുടെ ദേശീയ പദവി, റബർ മേഖലയ്ക്ക് പ്രത്യേക പാക്കേജ്, എയർ കേരള തുടങ്ങിയ നിരവധി പദ്ധതികൾ കേരളം ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.