May 2024
ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് പ്രഖ്യാപനം 27-ന്
Posted on: February 26, 2016
കൊച്ചി : കെഎസ്ഐഡിസി എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ നടപ്പിലാക്കുന്ന ഇലക്ട്രോണിക്സ് പാർക്കിന്റെ പ്രഖ്യാപനവും ഭൂമി കൈമാറലും 27-ന് രാവിലെ 11-ന് കാഞ്ഞിരമറ്റം മില്ലിങ്കൽ ജംഗ്ഷനിൽ നടക്കും.
എക്സൈസ്- ഫിഷറീസ്-തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനവും ഭൂമി കൈമാറലും നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോസ് കെ. മാണി എംപി വിശിഷ്ടാതിഥി ആയിരിക്കും. ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തും.
കെഎസ്ഐഡിസി എംഡി ഡോ. എം. ബീന ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം എ. പി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, പഞ്ചായത്ത് അംഗം കെ.എസ് രാധാകൃഷ്ണൻ, കെഎസ്ഐഡിസി ജനറൽ മാനേജരും ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിന്റെ സ്പെഷ്യൽ ഓഫീസറുമായ കെ.ജി. അജിത് കുമാർ എന്നിവർ പ്രസംഗിക്കും.
TAGS: KSIDC | KSIDC Electronics Park |