ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: February 26, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 105.16 പോയിന്റ് ഉയർന്ന് 23,081 പോയിന്റിലും നിഫ്റ്റി 33.75 പോയിന്റ് ഉയർന്ന് 7,004 പോയിന്റിലുമാണ് രാവിലെ 11.07 വ്യാപാരം നടക്കുന്നത്. 2016 ലെ ഇക്‌ണോമിക് സർവേ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും.

എസ് ബി ഐ, കോൾ ഇന്ത്യ, എൽ & ടി, അക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹീറോ മോട്ടോ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |