ഓഹരിവിപണിയിൽ നേരിയ നേട്ടം

Posted on: February 25, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 33.10 പോയിന്റ് ഉയർന്ന് 23,122 പോയിന്റിലും നിഫ്റ്റി 3.10 പോയിന്റ് ഉയർന്ന് 7,021 പോയിന്റിലുമാണ് രാവിലെ 10.20 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി തുടങ്ങി 627 ഓഹരികൾ നേട്ടത്തിലാണ്.

ഐടിസി, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി, അക്‌സിസ് ബാങ്ക് തുടങ്ങി 417 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ബുധനാഴ്ച 731 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |