പിഎൻബി 904 പേരെ വിൽഫുൾ ഡിഫോൾട്ടർമാരായി പ്രഖ്യാപിച്ചു

Posted on: February 24, 2016

Punjab-national-bank-bigന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് 904 പേരെ മനപ്പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചു. ഇവരിൽ നിന്ന് 11,000 കോടി രൂപയോളമാണ് ബാങ്കിന് പിരിഞ്ഞുകിട്ടാനുള്ളത്.

കിംഗ്ഫിഷർ എയർലൈൻ മാത്രം 1,500 കോടി രൂപ നൽകാനുണ്ട്. കിംഗ്ഫിഷറും യുബി ഹോൾഡിംഗ്‌സും വിജയ് മല്യയുമെല്ലാം മനപ്പൂർവം കുടിശികവരുത്തിയവരുടെ ലിസ്റ്റിലുണ്ട്. 2015 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൊത്തം വായ്പയുടെ 8.47 ശതമാനം നിഷ്‌ക്രിയ ആസ്തിയാണ്.