ഓഹരിവിപണികളിൽ നഷ്ടം

Posted on: February 24, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിൽ രണ്ടാം ദിവസവും നഷ്ടം തുടരുന്നു. വാൾ സ്ട്രീറ്റും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 162.48 പോയിന്റ് കുറഞ്ഞ് 23,247 പോയിന്റിലും നിഫ്റ്റി 49.85 പോയിന്റ് കുറഞ്ഞ് 7,059 പോയിന്റിലുമാണ് രാവിലെ 9.47 വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്‌സി, ലുപിൻ, എൽ & ടി തുടങ്ങിയ 673 ഓഹരികൾ നഷ്ടം നേരിട്ടു.

റിലയൻസ്, ബിപിസിഎൽ, ഐടിസി തുടങ്ങി 285 ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 290 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |