സെൻസെക്‌സ് 378 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: February 23, 2016

BSE-Logo-Bigമുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 378.61 പോയിന്റ് കുറഞ്ഞ് 23,410 പോയിന്റിലും നിഫ്റ്റി 125 പോയിന്റ് കുറഞ്ഞ് 7,109 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1,888 ഓഹരികൾ നഷ്ടം നേരിട്ടു. 178 ഓഹരികൾ നേട്ടത്തിലായിരുന്നു.

ക്രൂഡോയിൽ വിലയിടിവ് തുടരുന്ന പശ്ചാത്തലത്തിൽ ആഗോള സൂചകങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരിവിപണിയും നീങ്ങുന്നത്. മിക്ക ഏഷ്യൻ, യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |