ഓഹരിവിപണിയിൽ നഷ്ടം

Posted on: February 23, 2016

BSE-Building-Big

മുംബൈ : ഒരു ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരിവിപണിയിൽ ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 197.07 പോയിന്റ് കുറഞ്ഞ് 23,591 പോയിന്റിലും നിഫ്റ്റി 64 പോയിന്റ് കുറഞ്ഞ് 7,170 പോയിന്റിലുമാണ് രാവിലെ 11.29 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, എച്ച് യു എൽ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എൻടിപിസി തുടങ്ങി ബിഎസ്ഇയിലെ 1108 ഓഹരികൾ നഷ്ടം നേരിട്ടു.

അരബിന്ദോ ഫാർമ, ഭാരതി ഇൻഫ്രടെൽ, ഐഷർ മോട്ടോർ തുടങ്ങി 610 ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 657 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |