ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: February 22, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 69.78 പോയിന്റ് ഉയർന്ന് 23,778 പോയിന്റിലും നിഫ്റ്റി 21.20 പോയിന്റ് ഉയർന്ന് 7,231 പോയിന്റിലുമാണ് രാവിലെ 10.12 വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എൽ & ടി, ഐടിസി തുടങ്ങി 763 ഓഹരികൾ നേട്ടത്തിലാണ്.

മാരുതി സുസുക്കി, ഹീറോമോട്ടോകോർപ് തുടങ്ങി 334 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 192 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |