ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: February 19, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 46.74 പോയിന്റ് കുറഞ്ഞ് 23,602 പോയിന്റിലും നിഫ്റ്റി 16.80 പോയിന്റ് കുറഞ്ഞ് 7,174 പോയിന്റിലുമാണ് രാവിലെ 10.24 ന് വ്യാപാരം നടക്കുന്നത്.

ജെറ്റ് എയർവേസ്, സ്‌പൈസ്‌ജെറ്റ്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, എം & എം, ഭാരതി എയർടെൽ, വിപ്രോ, ജിൻഡാൽ സ്റ്റീൽ തുടങ്ങി ബിഎസ്ഇയിലെ 730 ഓഹരികൾ നേട്ടത്തിലാണ്.

കെയിൻ ഇന്ത്യ, കോൾ ഇന്ത്യ, ഹിൻഡാൽകോ, മാരുതി സുസുക്കി തുടങ്ങി 645 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 419 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |