മഹീന്ദ്ര കെയുവി 100 ന് 21,000 ബുക്കിംഗ്

Posted on: February 18, 2016

Mahindra-KUV100-Big-b

മുംബൈ : മിനി എസ് യു വിയായ മഹീന്ദ്ര കെയുവി 100 ന് ഒരു മാസത്തിനുള്ളിൽ 21,000 ബുക്കിംഗ് ലഭിച്ചു. ജനുവരി 16 ന് കെയുവി 100 ലോഞ്ച് ചെയ്തശേഷം 1.75 ലക്ഷം അന്വേഷണങ്ങൾ ലഭിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു.

ഇതിനിടെ 2.7 ദശലക്ഷം പേർ വെബ്‌സൈറ്റ് സന്ദർശിച്ചു. കെയുവി 100 ബുക്ക് ചെയ്യുന്നവർക്ക് ഡെലിവറി ലഭിക്കാനുള്ള കാത്തിരിപ്പ് മൂന്ന് മാസം വരെയാണ്.