ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: February 18, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 244.21 പോയിന്റ് ഉയർന്ന് 23,626 പോയിന്റിലും നിഫ്റ്റി 75.50 പോയിന്റ് ഉയർന്ന് 7,183 പോയിന്റിലുമാണ് രാവിലെ 10.01 ന് വ്യാപാരം നടക്കുന്നത്. ഒരു വേള 325 പോയിന്റ് ഉയർന്നിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്, അക്‌സിസ് ബാങ്ക്, എസ് ബി ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ഇൻഫോസിസ് തുടങ്ങി ബിഎസ്ഇയിലെ 982 ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, അദാനി പോർട്ട്‌സ് തുടങ്ങി 134 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 560 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |