ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 17, 2016

BSE-Logo-Big

മുംബൈ : ഇന്ത്യൻ ഓഹരിവിപണിയിൽ രണ്ടാം ദിവസവും നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 189.90 പോയിന്റ് ഉയർന്ന് 23,381 പോയിന്റിലും നിഫ്റ്റി 60.20 പോയിന്റ് ഉയർന്ന് 7,108 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, സൺ ഫാർമ, എസ് ബി ഐ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ബിഎസ്ഇയിലെ 862 ഓഹരികൾ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, അക്‌സിസ് ബാങ്ക്, ലുപിൻ, ബാങ്ക് ഓഫ് ഇന്ത്യ 1587 ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |