വോഡഫോണിന് 14,200 കോടിയുടെ ആദായനികുതി നോട്ടീസ്

Posted on: February 16, 2016

Vodafone-India-Logo-big

ന്യൂഡൽഹി : വോഡഫോണിന് 14,200 കോടിയുടെ ആദായനികുതി കുടിശിക നോട്ടീസ്. ഹച്ചിസണിന്റെ ഇന്ത്യയിലെ ടെലികോം ബിസിനസ് 2007 ൽ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് നികുതി അടയ്ക്കാൻ നിർദേശിച്ചിട്ടുള്ളത്.

നികുതി അടച്ചില്ലെങ്കിൽ ആസ്തികൾ മരവിപ്പിക്കുമെന്നും ഫെബ്രുവരി നാലിന് പുറത്തിറക്കിയ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശ നിക്ഷേപകർക്ക് നികുതി സൗഹാർദ അന്തരീക്ഷമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനത്തിന് വിരുദ്ധമാണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് വോഡഫോൺ ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് പറഞ്ഞു.