സെൻസെക്‌സ് 568 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: February 15, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 568 പോയിന്റ് ഉയർന്ന് 23,554 പോയിന്റിലും നിഫ്റ്റി 182 പോയിന്റ് ഉയർന്ന് 7,162 പോയിന്റിലുമാണ് ക്ലോസ് ചെയ്തു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മാൾ ക്യാപ് ഇൻഡീസുകൾ 3-4 % ശതമാനം നേട്ടം കൈവരിച്ചു. ബിഎസ്ഇ യിലെ 1802 ഓഹരികൾ നേട്ടവും 392 ഓഹരികൾ നഷ്ടവും നേരിട്ടു.

വേദാന്ത (18%), ജിൻഡാൽ സ്റ്റീൽ (14%), ടാറ്റാ സ്റ്റീൽ (10%), ഹിൻഡാൽകോ (10%), അക്‌സിസ് ബാങ്ക് (7%) ജെഎസ് ഡബ്ല്യു സ്റ്റീൽ (4%) സൺ ഫാർമ (1%), ഐടിസി (1%) തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |