സെൻസെക്‌സ് 416 പോയിന്റ് നേട്ടത്തിൽ

Posted on: February 15, 2016

BSE-Building-Big

മുംബൈ : ഒരാഴ്ചത്തെ തളർച്ചയ്ക്കു ശേഷം ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 416.20 പോയിന്റ് ഉയർന്ന് 23,402 പോയിന്റിലും നിഫ്റ്റി 142.50 പോയിന്റ് ഉയർന്ന് 7,123 പോയിന്റിലുമാണ് രാവിലെ 9.54 ന് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച സെൻസെക്‌സ് 34.29 പോയിന്റ് ഉയർന്ന് 22,986 പോയിന്റിലും നിഫ്റ്റി 4.60 പോയിന്റ് ഉയർന്ന് 6,980 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

ബാങ്ക് ഓഫ് ബറോഡ (7%), ബിപിസിഎൽ (4 %) ശതമാനവും നേട്ടമുണ്ടാക്കി. എഫ്ടിഐഎൽ ഓഹരികളുടെ വിലയിൽ 14 ശതമാനം ഇടിവുണ്ടായി.

TAGS: BSE Sensex | NSE Nifty |