കിംഗ്ഫിഷർ ഹൗസ് ലേലം മാർച്ച് 17 ന്

Posted on: February 13, 2016

Kingfisher-House-Big

മുംബൈ : കിംഗ്ഫിഷർ എയർലൈൻസ് ബാങ്കുകൾക്ക് നൽകാനുള്ള കുടിശിക ഈടാക്കാൻ കിംഗ്ഫിഷറിന്റെ മുംബൈയിലെ കോർപറേറ്റ് ഓഫീസ് സ്ഥിതിചെയ്യുന്ന കിംഗ്ഫിഷർ ഹൗസ് മാർച്ച് 17 ന് ലേലം ചെയ്യും. ഭൂമിയും കെട്ടിടം ഉൾപ്പടെ 3,988 ചതുരശ്രമീറ്റർ സ്ഥലമാണ് ലേലത്തിൽ വച്ചിട്ടുള്ളത്.

ലേലത്തിൽ പങ്കെടുക്കാൻ അടയ്‌ക്കേണ്ട കരുതൽധനം 150 കോടി രൂപയാണ്. കിംഗ്ഫിഷറിന്റെ പേരിൽ 6,963 കോടി രൂപയാണ് വിജയ് മല്യ ബാങ്കുകൾക്ക് നൽകാനുള്ളത്.