വാലന്റൈൻസ് ഡേ ഓഫറുകളുമായി ആമസോൺ

Posted on: February 13, 2016

Amazon-India-Big

 

കൊച്ചി : ആമസോൺ ഇന്ത്യ വാലന്റൈൻ ദിനത്തിൽ പ്രത്യേക ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും പ്രഖ്യാപിച്ചു. ടൈകൾ, ഫോർമൽ സ്യൂട്ടുകൾ, ബ്ലേസറുകൾ, പാർട്ടി വെയറുകൾ തുടങ്ങി ഒട്ടനവധി ആകർഷകങ്ങളായ വസ്ത്ര ശേഖരങ്ങളാണ് വാലന്റൈൻ ദിനത്തിൽ ആമസോൺ ഒരുക്കുന്നത്. പതിനെട്ട് കാരറ്റ് സ്വർണ്ണാഭരണങ്ങൾ മുതൽ ജെം സ്‌റ്റോൺ ആഭരണങ്ങൾ വരെ ആമസോണിന്റെ ജ്വല്ലറി ഗിഫ്റ്റ് സ്റ്റോറിൽ ലഭ്യമാകും.

ആമസോൺ ഇന്ത്യയുടെ ഫ്രാഗ്രൻസ് സ്‌റ്റോറിലെ മാർനി, റോബേർറ്റോ കവാലി പർദീസോ മുതലായ പെർഫ്യൂമുകളും ബ്യൂട്ടി സ്റ്റോറിലെ കോസ്‌മെറ്റിക്ക് ഉത്പന്നങ്ങളും വാലന്റൈൻ ദിന പ്രത്യേക ഡീലുകളിൽ ഉൾപ്പെടുന്നു.

ആമസോൺ മൊബൈൽ ആപ്പിലൂടെയാണ് വാലൻറ്റൈൻസ് ഡേ ഡീലുകൾ ലഭ്യമാകുന്നത്. 70 ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് വാലന്റൈൻ ദിനത്തിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

TAGS: Amazon India |