സെൻസെക്‌സ് 807 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: February 11, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണിയിൽ കനത്ത നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 807.07 പോയിന്റ് കുറഞ്ഞ് 22,951 പോയിന്റിലും നിഫ്റ്റി 239.35 പോയിന്റ് കുറഞ്ഞ് 6,976 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപിലെയും സ്‌മോൾ ക്യാപിലെയും ഓഹരികൾ 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, ടാറ്റാ ഗ്ലോബൽ ബീവറേജസ്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ 5 ശതമാനം നഷ്ടം നേരിട്ടു. ജെറ്റ് എയർവേസ്, ടിറ്റാഘർ വാഗൺസ് തുടങ്ങിയ ഓഹരികളുടെ വില 9 ശതമാനത്തിലേറെ കുറഞ്ഞു.

TAGS: BSE Sensex | NSE Nifty |