ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു

Posted on: February 11, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ തുടർച്ചയായി നാലാം ദിവസവും നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 175.93 പോയിന്റ് കുറഞ്ഞ് 23,582 പോയിന്റിലും നിഫ്റ്റി 53.70 പോയിന്റ് കുറഞ്ഞ് 7,162 പോയിന്റിലുമാണ് രാവിലെ 10.20 ന് വ്യാപാരം നടക്കുന്നത്.

സിപ്ല, ബിഎച്ച്ഇഎൽ, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ലുപിൻ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

ഡോ. റെഡീസ് ലാബ്, എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 751.33 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |