ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു

Posted on: February 10, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 180.76 പോയിന്റ് കുറഞ്ഞ് 23,840 പോയിന്റിലും നിഫ്റ്റി 56.80 പോയിന്റ് കുറഞ്ഞ് 7,241 പോയിന്റിലുമാണ് രാവിലെ 10.16 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, എസ് ബി ഐ, അക്‌സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഡോ. റെഡീസ് ലാബ്, ലുപിൻ, സൺ ഫാർമ, റിലയൻസ്, ഐടിസി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 681 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |