ഹാജിമാർക്കായി എച്ച്ഡിഎഫ്‌സി ഫോറെക്‌സ് പ്ലസ് കാർഡ്

Posted on: August 17, 2014

HDFC-Forex-Plus-Card-s

ഹജ്ജ്,  ഉംറ തീർത്ഥാടകർക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് ഫോറെക്‌സ് പ്ലസ് കാർഡ് പുറത്തിറക്കി. പ്രീപെയ്ഡ്‌ ഫോറെക്‌സ് പ്ലസ് കാർഡ് കൈവശമുള്ളവർക്ക് എടിഎമ്മുകളിൽ നിന്നും സൗദി റിയാൽ സുരക്ഷിതമായി പിൻവലിക്കാനാകും. എച്ച്ഡിഎഫ്‌സിയുടെ ഇടപാടുകാർക്കും പൊതുജനങ്ങൾക്കും 18 മുതൽ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖകളിലൂടെ ഫോറെക്‌സ് പ്ലസ് കാർഡുകൾ ലഭ്യമാകും.