ഓഹരിവിപണികളിൽ നഷ്ടം

Posted on: February 9, 2016

BSE-Building-Big

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 236.73 പോയിന്റ് കുറഞ്ഞ് 24,050.69 പോയിന്റിലും നിഫ്റ്റി 72.45 പോയിന്റ് കുറഞ്ഞ് 7,314.80 പോയിന്റിലുമാണ് രാവിലെ 9.52 ന് വ്യാപാരം നടക്കുന്നത്.

യൂറോപ്പ്, യുഎസ് വിപണികളിലും കനത്തവില്പന സമ്മർദ്ദമാണ് അനുഭപ്പെട്ടത്. ടിസിഎസ്, ഇൻഫോസിസ്, ഐടിസി, റിലയൻസ്, എച്ച്ഡിഎഫ്‌സി, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പ്രമുഖ ഐടി, ബാങ്കിംഗ് ഓഹരികൾ എല്ലാം നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |