വണ്ടർല കർണാടകത്തിൽ 150 കോടി രൂപ മുതൽ മുടക്കും

Posted on: February 5, 2016

Wonderla-Logo-Big

ബംഗലുരു : വണ്ടർല ഹോളിഡെയ്‌സ് വികസനത്തിന്റെ ഭാഗമായി കർണാടകത്തിൽ 150 കോടി രൂപ മുതൽമുടക്കാൻ കർണാടക ഗവൺമെന്റുമായി ധാരണാപത്രം ഒപ്പുവച്ചു. 2016-18 കാലയളവിൽ നടത്തുന്ന നിക്ഷേപം പുതിയ 200 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ഇതേവരെ 75 ലക്ഷം പേർ വണ്ടർല ബംഗലുരു സന്ദർശിച്ചതായി മാനേജിംഗ് ഡയറക് ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. കർണാടക വിഷൻ ഗ്രൂപ്പ് ചെയർമാൻ ടിവി മോഹൻദാസ് പൈ ആണ് കർണാടക സർക്കാരിന് വേണ്ടി ധാരണാപത്രത്തിൽ ഒപ്പുവച്ചത്.