വണ്ടര്‍ലായ്ക്ക് 27 ശതമാനം ലാഭ വര്‍ദ്ധന

Posted on: August 8, 2018

ബെഗംലുരു : അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ലാ ഹോളിഡെയ്‌സ് 2018 ഏപ്രില്‍ -ജൂണ്‍ ക്വാര്‍ട്ടറില്‍ 32.97 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 25.96 കോടി രൂപയെ അപേക്ഷിച്ച് 27 ശതമാനം വളര്‍ച്ച. മൊത്ത വരുമാനം 105.43 കോടിയില്‍ നിന്ന് 106.11 കോടി രൂപയായി ഉയര്‍ന്നു.

ഇതില്‍ ബെംഗലുരു, കൊച്ചി, ഹൈദരാബാദ് അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ സംഭാവന 103.25 കോടി രൂപയും റിസോര്‍ട്ടിന്റേത് 2.86 കോടി രൂപയുമാണ്. ആദ്യ ക്വാര്‍ട്ടറില്‍ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ആറു ശതമാനം വളര്‍ച്ച കൈവരിച്ചു.