ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: February 5, 2016

BSE-Building-Big

കൊച്ചി : ഓഹരിവിപണികളിൽ രണ്ടാം ദിവസവും നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 177.62 പോയിന്റ് ഉയർന്ന് 24, 516 പോയിന്റിലും നിഫ്റ്റി 59.45 പോയിന്റ് ഉയർന്ന് 7,463 പോയിന്റിലുമാണ് രാവിലെ 11.58 ന് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, വിപ്രോ, ടാറ്റാ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, അക്‌സിസ് ബാങ്ക്, സൺ ഫാർമ, സിപ്ല, ഹീറോമോട്ടോകോർപ്, എസ് ബി ഐ, ഇന്ത്യൻ ഹോട്ടൽസ്, റിലയൻസ് ഇൻഫ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ലുപിൻ, സ്‌പൈസ്‌ജെറ്റ്, ടാറ്റാ സ്റ്റീൽ, എംസിഎക്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |