ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: February 4, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തിൽ. ഇന്നലെ സെൻസെക്‌സ് 316 ഉം നിഫ്റ്റി 94 ഉം പോയിന്റ് കുറഞ്ഞാണ് ക്ലോസ് ചെയ്തത്. രാവിലെ 9.30 ന് സെൻസെക്‌സ് 210 നിഫ്റ്റി 67 ഉം പോയിന്റ് ഉയർന്നിരുന്നു.

ബിഎസ്ഇ സെൻസെക്‌സ് 98.53 പോയിന്റ് ഉയർന്ന് 24,321 പോയിന്റിലും നിഫ്റ്റി 33.10 പോയിന്റ് ഉയർന്ന് 7,394 പോയിന്റിലുമാണ് രാവിലെ 10.26 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, ഒഎൻജിസി, കെയിൻ ഇന്ത്യ, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |