സൗദിയ ലോസ് ആഞ്ചലസിൽ ഓഫീസ് തുറന്നു

Posted on: February 3, 2016

Saudia-Los-Angeles-office-I

ലോസ് ആഞ്ചലസ് : സൗദി അറേബ്യൻ എയർലൈൻസ് ലോസ് ആഞ്ചലസിൽ ഓഫീസ് തുറന്നു. ഇപ്പോൾ റിയാദിൽ നിന്ന് പ്രതിവാരം മൂന്ന് സൗദിയ സർവീസുകളാണ് ലോസ് ആഞ്ചലസിലേക്കുള്ളത്. ജൂലൈ മുതൽ സർവീസുകളുടെ എണ്ണം അഞ്ച് ആയി വർധിപ്പിക്കും.

ലോസ് ആഞ്ചലസിലേക്കുള്ള നോൺ സ്‌റ്റോപ്പ് ഫ്‌ളൈറ്റിന്റെ യാത്രാ സമയം 16 മണിക്കൂറാണ്. ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

സൗദിയ ചെയർമാനും ജനറൽ അഥോറിട്ടി ഫോർ സിവിൽ ഏവിയേഷൻ പ്രസിഡന്റുമായി സുലൈമാൻ ബിൻ അബ്ദുള്ള അൽ ഹംദാൻ, ജനറൽ മാനേജർ സലേഹ് ബിൻ നാസർ അൽ ജാസർ, ലോസ് ആഞ്ചലസിലെ സൗദി കോൺസൽ ജനറൽ ഫൈസൽ അൽ സുധൈരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.