ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: February 3, 2016

BSE-Building-Bigമുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളും നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 253.88 പോയിന്റ് കുറഞ്ഞ് 24,285 പോയിന്റിലും നിഫ്റ്റി 74.55 പോയിന്റ് കുറഞ്ഞ് 7,381 പോയിന്റിലുമാണ് രാവിലെ 10.57 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, ഒഎൻജിസി, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ബിഎച്ച്ഇഎൽ, മാരുതി സുസുക്കി, എസ് ബി ഐ, എൽ & ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

സൺ ഫാർമ, ലുപിൻ, ഡിഎൽഎഫ്, അമർ രാജ ബാറ്ററീസ്, ആർപിജി ലൈഫ് സയൻസസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |