സെൻസെക്‌സ് 285 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: February 2, 2016

BSE-Logo-Bigമുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 285.83 പോയിന്റ് കുറഞ്ഞ് 24, 539 പോയിന്റിലും നിഫ്റ്റി 100.40 പോയിന്റ് കുറഞ്ഞ് 7,455 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

നിരക്കുകളിൽ മാറ്റം വരുത്താത്ത റിസർവ് ബാങ്കിന്റെ പണനയമാണ് ആദ്യം വിപണിയെ തളർത്തിയത്. ആഗോള വിപണികളിലെ നഷ്ടവും ക്രൂഡോയിലിന്റെ വിലയിടിവും ഇന്ത്യൻ വിപണിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി.

ഇന്റർഗ്ലോബ്, സൺഫാർമ, ടാറ്റാ സ്റ്റീൽ, വേദാന്ത, ജിൻഡാൽ സ്റ്റീൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, ഡോ. റെഡീസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |