ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: February 1, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 45.86 പോയിന്റ് കുറഞ്ഞ് 24,824.83 പോയിന്റിലും നിഫ്റ്റി 7.60 പോയിന്റ് കുറഞ്ഞ് 7,555.95 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടമുണ്ടാക്കി.

പണനയം സംബന്ധിച്ച് റിസർവ് ബാങ്കിന്റെ ദ്വൈമാസ അവലോകനം നാളെ പുറത്തുവരും. നിരക്കുകളിൽ മാറ്റം വരുത്താനിടയില്ലെന്നാണ് വിപണിയുടെ വിലയിരുത്തൽ.

TAGS: BSE Sensex | NSE Nifty |