ഓഹരിവിപണിയിൽ നേട്ടം

Posted on: February 1, 2016

BSE-Building-Big

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും നേട്ടം. ഷാംഗായ്, ഹാംഗ് സെംഗ് എന്നിവ മാത്രം നഷ്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 91.93 പോയിന്റ് ഉയർന്ന് 24,962 പോയിന്റിലും നിഫ്റ്റി 31.80 പോയിന്റ് ഉയർന്ന് 7,595 പോയിന്റിലുമാണ് രാവിലെ 10.25 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എൽ & ടി, മാരികോ, ഗ്രാസിം, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |