ദുബായ് – ഓക്‌ലൻഡ് സർവീസുമായി എമിറേറ്റ്‌സ്

Posted on: January 31, 2016

Emirates-Boeing-777-200-LR-

ദുബായ് : എമിറേറ്റ്‌സ് മാർച്ച് ഒന്നു മുതൽ ദുബായ് – ഓക്‌ലൻഡ് സർവീസ് ആരംഭിക്കും. ബോയിംഗ് 777-200 എൽആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. 8 ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളും 42 ബിസിനസ് ക്ലാസ് സീറ്റുകളും 216 ഇക്‌ണോമി ക്ലാസ് സീറ്റുകളുമാണ് ബോയിംഗ് 777-200 ലുള്ളത്. 16 മണിക്കൂറാണ് ഈ നോൺസ്‌റ്റോപ്പ് സർവീസിന്റെ യാത്രാസമയം.

ഇതോടെ ന്യൂസ്‌ലൻഡിലേക്കുള്ള എമിറേറ്റ്‌സ് സർവീസുകളുടെ എണ്ണം അഞ്ച് ആകും. മൂന്ന് എ 380 വിമാനങ്ങളും ഒരു ബോയിംഗ് 777-300 ഇആർ വിമാനവുമാണ് ഇപ്പോൾ സർവീസിന് ഉപയോഗിച്ചുവരുന്നത്.