രക്തദാന സന്ദേശവുമായി ലുലുമാൾ

Posted on: August 16, 2014

Lulu-Blood-Donation-B

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച്  രക്തദാന സന്ദേശവുമായി കൊച്ചി ലുലുമാൾ. ഓഗസ്റ്റ് 15 ന് രാവിലെ റിട്ടയേഡ് ജസ്റ്റീസ് എസ്. സിരിജഗൻ ദേശീയപതാക ഉയർത്തി. ലുലുവിന്റെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രോഗ്രാമായ ലുലു സ്‌മൈൽസിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പ്രശസ്ത ഗായകൻ ബിജു നാരായണൻ ഉദ്ഘാടനം ചെയ്തു.

അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ലൂർദ് ഹോസ്പിറ്റൽ, ഐഎംഎ ബ്ലഡ് ബാങ്ക്, ബ്ലഡ് ഡോണേഴ്‌സ് കേരള എന്നിവയുമായി സഹകരിച്ചാണ് രക്തം ശേഖരിക്കുന്നത്. രണ്ടു ദിവസമായി തുടരുന്ന ക്യാമ്പിൽ 200 ൽപ്പരം പേരുടെ രക്തം ശേഖരിച്ചു. ലുലുമാളിന്റെ രണ്ടാം നിലയിൽ നടക്കുന്ന ക്യാമ്പ് 17 ന് തിങ്കളാഴ്ച സമാപിക്കും.

ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോ-ഓഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലുമാൾ അസിസ്റ്റന്റ് മാനേജർ കെ.കെ. ഷെരീഫ്, ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിക്ക് കാസിം, ഡോ. വീണ ഷേണായ് എന്നിവർ പ്രസംഗിച്ചു.